Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elay In Projects

Alappuzha

എംപി ഫ​ണ്ട് വി​നി​യോ​ഗം: പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ എം​പിയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽനി​ന്ന് 87 പ​ദ്ധ​തി​ക​ൾ​ക്കാ​യി 8.54 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പ​ക്ഷേ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത അ​ലം​ഭാ​വം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് എംപി ഫ​ണ്ട് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം പ​ണി​ക​ൾ പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ൾ യ​ഥാ​സ​മ​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും അ​ത് ഇ-​സാ​ക്ഷി പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു വ​ലി​യ വീ​ഴ്ച​യു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ർ​പ്പി​ച്ചി​ല്ല. ഇ​തി​നു പു​റമേ 50 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ​ണി​ക​ൾ തീ​ർ​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച​യു​ണ്ടാ​യി.

എ​സ്‌സി, ​എ​സ് ടി ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള എ​സ്‌സിപി ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. ഇ​ത് മ​ന​ഃപൂ​ർ​വ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​നാ​ൽ ഇ​തേ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എം​പി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്നി​ല്ല.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും എ​സ്‌സി, ​എ​സ്ടി ​വ​കു​പ്പി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും എം ​പി ജി​ല്ലാ ക​ല​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ചു.

ഇ-​സാ​ക്ഷി പോ​ർ​ട്ട​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ച​യ​ക്കു​റ​വും പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​ക​ണം. പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലും ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ച്ച് പോ​ർ​ട്ട​ൽ വ​ഴി അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക ചെ​ല​വ​ഴി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എം​പി നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർഗീ​സ്, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ മി​നി നാ​രാ​യ​ണ​ൻ, ബി​ഡി​ഒ​മാ​ർ, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up